ഇന്നത്തെ (23-1-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 23-1-2014 (1189 മകരം 10 )
നക്ഷത്രം: ചിത്തിര (നാളെ വെളുപ്പിന് 04.33.30 സെക്കന്‍റ് വരെ)
കൂറ് (രാശി): ചിത്തിര-ആദ്യ രണ്ട് പാദം: കന്നി & അവസാന രണ്ട് പാദം: തുലാം
രാശ്യാധിപന്‍: ചിത്തിര-ആദ്യ രണ്ട് പാദം: കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍) & അവസാന രണ്ട് പാദം: തുലാം: ശുക്രന്‍ (മഹാലക്ഷ്മി)
ആഴ്ച: വ്യാഴം
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: സപ്തമി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.11 - 12.33 & 12.37 - 12.59
കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട്, 12 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 2.02 മുതല്‍ 3.28 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
ചിത്തിര: ചില പ്രധാന വിവരങ്ങള്‍:
------------------------------------------------
ഗണം: അസുരഗണം
നക്ഷത്രദേവത: ത്വഷ്ടാവ്
മൃഗം: ആള്‍പ്പുലി
പക്ഷി: കാകന്‍
വൃക്ഷം: കൂവളം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).